പെരിഡോട്ടിൻ്റെ രോഗശാന്തി ശക്തി

പച്ച നിറത്തിലുള്ള ഒരു രത്‌നമായ പെരിഡോട്ടിന് അതിൻ്റെ ദൃശ്യഭംഗിയ്‌ക്കപ്പുറമുള്ള അതുല്യമായ ഗുണങ്ങളുണ്ട്. നമുക്ക് അതിൻ്റെ ഗുണങ്ങൾ പര്യവേക്ഷണം ചെയ്യാം:
ഇമോഷണൽ ഹീലിംഗ്: പെരിഡോട്ട് നമ്മുടെ വികാരങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരു ബാം പോലെയാണ്. അസൂയ, നീരസം, വിദ്വേഷം തുടങ്ങിയ നിഷേധാത്മക വികാരങ്ങളെ ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു. വൈകാരിക വിഷവസ്തുക്കളെ പുറത്തുവിടുകയും നിർവീര്യമാക്കുകയും ചെയ്യുന്നതിലൂടെ, ഇത് മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നു.
മാനസിക വ്യക്തത: നിങ്ങൾ പെരിഡോട്ട് ധരിക്കുമ്പോൾ, നിങ്ങളുടെ മനസ്സ് മൂർച്ച കൂട്ടുന്നു. ഇത് മാനസിക വ്യക്തത വർദ്ധിപ്പിക്കുകയും അവബോധത്തിൻ്റെ പുതിയ തലങ്ങൾ തുറക്കുകയും ചെയ്യുന്നു. നിങ്ങളുടെ വിധിയിലേക്കും ആത്മീയ ലക്ഷ്യത്തിലേക്കും നിങ്ങളെ നയിക്കുന്ന ഒരു കോമ്പസ് പോലെയാണിത്.
ഹൃദയം തുറക്കൽ: നിങ്ങളുടെ ഹൃദയത്തെ ഒരു പൂമൊട്ടായി സങ്കൽപ്പിക്കുക. പെരിഡോട്ട് അതിനെ പൂക്കാൻ സൌമ്യമായി പ്രോത്സാഹിപ്പിക്കുന്നു. ഇത് സന്തോഷവും പുതിയ ബന്ധങ്ങളും തഴച്ചുവളരാൻ അനുവദിക്കുന്നു. ആത്മവിശ്വാസം വളരുന്നു, പക്ഷേ ആക്രമണമില്ലാതെ - ശുദ്ധമായ പോസിറ്റിവിറ്റി.
ശാരീരിക ആശ്വാസം: വികാരങ്ങൾക്കപ്പുറം, പെരിഡോട്ട് ശാരീരിക ആശ്വാസം പ്രദാനം ചെയ്യുന്നു. ഇത് തലവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചുരുക്കത്തിൽ, പെരിഡോട്ട് ഒരു രത്നക്കല്ല് മാത്രമല്ല; അത് ഒരു സ്വാഭാവിക രോഗശാന്തിയാണ്. അതിൻ്റെ ശാന്തമായ ഊർജ്ജം നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും ശരീരത്തെയും സ്പർശിക്കുന്നു, സന്തുലിതാവസ്ഥയുടെയും വളർച്ചയുടെയും സൗന്ദര്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു
പൊരുത്തം എന്ന വിഷയം പലപ്പോഴും ചര്‍ച്ചകളില്‍ പൊരുത്തപ്പെടാത്തതാണ്. എന്നാലും എന്‍റെ അഭിപ്രായം തുറന്നെഴുതുകയാണ്.. എല്ലാവര്‍ക്കും വിവാഹയോഗമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല.... ഇനി വിവാഹിതരായവര്‍ക്കെല്ലാം തന്നെ ദാമ്പത്യയോഗമുണ്ടോ എന്ന് ചോദിച്ചാല്‍ അതും ഇല്ല... ഇനി ദാമ്പത്യമുണ്ടായവര്‍ക്കെല്ലാം സന്തോഷമുണ്ടാകുമോ എന്ന് ചോദിച്ചാല്‍ അതുമില്ല.... ഇതെല്ലാം തന്നെ ഒരു യോഗമാണ്. അത് നിയോഗവുമാണ്. അപ്പോള്‍ പൊരുത്തം ഉണ്ടാകാനും യോഗം വേണമെന്ന് വരുമല്ലോ.... ശ്രീരാമദേവന് വേണ്ടി ജനിച്ച ജാനകീദേവി, ആ നിയോഗം കൊണ്ടാണ് വിവാഹം ചെയ്തത്...എന്നാല്‍ ഇന്നാണെങ്കില്‍ ഈ രണ്ട് ജാതകങ്ങളും ഒരുപക്ഷേ ചേര്‍ക്കുമായിരുന്നില്ല, എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.......കാരണം ഇപ്പോഴത്തെ പല പൊരുത്തശോധനയിലും യുക്തി കുറഞ്ഞതായി തോന്നിയിട്ടുണ്ട്....... .....ഇന്നവനിന്നവള്‍ ചേരണമെന്നത് വിധിയുടെ വിളയാട്ടം....എന്ന വരികളെനിക്ക് ഇഷ്ടമായതും അതുകൊണ്ടാണ്..... ഈ യോഗത്തെ കണ്ടെത്തി ചേര്‍ക്കുക, എന്നതല്ലാതെ മറ്റെന്താണ് പൊരുത്തം... ചിലര്‍ പൊരുത്തം നോക്കി വിവാഹം ചെയ്യും ...ചിലര്‍ പൊരുത്തം നോക്കാതെയും....രണ്ടിലും ദോഷം ഉണ്ടാകരുതെന്നോ ഉണ്ടാകണമെന്നോ വ്യക്തത പറയാനാകില്ലെങ്കിലും ജാതകയോഗം വ്യക്തമാണ്. പൊരുത്തത്തിലാണ് വ്യക്തത ഇല്ലാത്തത്... ഇതിന് കാരണം പൊരുത്തം പരിഹാരമാകുന്നുണ്ടോ എന്നതിലെ അവ്യക്തതയാണ്.... ,രോഗം വ്യക്തമാണ്...വൈദ്യന് നിശ്ചയമില്ലാതെ മരുന്ന് പാകമല്ലാതെ,രോഗി അപഥ്യമാചരിച്ചാല്‍ രോഗം മാറില്ല.... ഒരാളുടെ ജാതകത്തിലെ പ്രകൃതത്തിലെ ദൂഷ്യത്തെ ജ്ഞാനം കൊണ്ടും പക്വത കൊണ്ടും അതിജീവിക്കാന്‍ ദമ്പതികള്‍ക്ക് തിരിച്ചറിയാനാകാതെ അപഥ്യമാചരിച്ചാല്‍, അതിനുള്ള ദൂഷ്യം ശാസ്ത്രത്തിനല്ല. അവരെ അത്തരം ദൂഷ്യത്തെ പറഞ്ഞ് മനസിലാക്കിയാല്‍ പല പൊരുത്തക്കേഠുകളും ഒയുപക്ഷേ ഇല്ലാതായേനേ.... സീതയെ രാവണന്‍ അപഹരിക്കാന്‍ യോഗം....അതിനുള്ള പരിഹാരം രാമനാണ്...രാമന്‍ അതിനെ അതിജീവിച്ചു....എന്നിട്ടും ഭാര്യാവിരഹമുണ്ടായി...അത് യോഗം...നിയോഗം.... ആ യോഗത്തെ ജാതകത്തില്‍ കണ്ടെത്താന്‍ സാധിക്കാത്ത, അഥവാ അതിന് ശ്രമിക്കാത്ത ശാസ്ത്രകാരന്മാരാണ് അവരുടെ പരിമിതിയാണ്, ഈ നിലയ്ക്ക് കാരണം.....അതിനാല്‍ പൊരുത്തത്തിനോ ശാസ്ത്രത്തിനോ അല്ല പരിമിതി എന്നും നമ്മുടെ പ്രായോഗികതയിലാണ് പരിമിതി എന്നും തിരിച്ചറിയുകയാണ് വേണ്ടത്... സുഭദ്രയെ അര്‍ജ്ജുനന്‍ അപഹരിച്ച് വിവാഹം ചെയ്തതും യോഗമാണ്. കൃഷ്ണന്‍ അതിനായാണ് ഉപദേശിച്ചത്...എല്ലാവര്‍ക്കും അറേഞ്ച് മാര്യേജ് തന്നെ ആകണമെന്നോ, ജാതിയും ജാതകവും ചേര്‍ന്ന വിവാഹമാകണമെന്നൊന്നും ശഠിക്കാന്‍ നമുക്കവകാശമില്ല. അത് തിരിച്ചറിഞ്ഞ് കാര്യങ്ങളെ കാണുകയാണ് വേണ്ടതും.... ജാതകത്തിലെ ദമ്പണികളുടെ നക്ഷത്രത്തെ നിര്‍ണ്ണയിക്കാനായി എന്നെ സഹായിച്ചതും ഈ ചിന്തയാണ്... അപ്പോള്‍ വിവാഹം എന്ന വിഷയത്തെ കുറച്ച് കൂടി ആഴത്തില്‍ പഠിക്കാന്‍ ജ്യോതിഷത്തെ കുറച്ചുകൂടി ഗവേഷണബുദ്ധ്യാ ശ്രദ്ധിക്കേണ്ടതുണ്ട്... അതിനാല്‍ അത്തരം അനേകം ജാതകങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയ അനുമവങ്ങളാണ് ഞാന്‍ പലപ്പോഴും പങ്കുവെച്ചിട്ടുള്ളത്..... ഇവളെ ആര് വിവാഹം ചെയ്യും എന്ന ചോദ്യം പെണ്‍കുട്ടിയുടെ അച്ഛനില്‍ നിന്നും ഉണ്ടായപ്പോള്‍ അച്ഛനുമമ്മയും ഉപേക്ഷിച്ച ഒരു കുട്ടിയാണ് ഇവളെ വിവാഹം ചെയ്തത് എന്ന് പറയാന്‍ (മൂന്നു വര്‍ഷം മുമ്പ് പോലും) 2 മിനുട്ട് പോലും എടുത്തില്ല.... ഒരാളുടെ ഭാര്യയുടേത് ചിങ്ങലഗ്നവും മൂലം നക്ഷത്രവും ആയതിന് വ്യക്തമായ വിവരണം ഒരിക്കല്‍ എഴുതി തയ്യാറാക്കി അയച്ചു കൊടുത്തിരുന്നു... Pratheeksha Sahayi ഒരിക്കല്‍ പോസ്റ്റ് ചെയ്ത വിഷയം,ഒരാളുടെ 3 കാമുകിമാരുടെയും ഭാര്യയുടെയും നക്ഷത്രം അവിട്ടമായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു...ഇതെല്ലാം വ്യക്തമാക്കുന്നത്, വിവാഹം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണല്ലോ.... എന്നിട്ടും അത്തരം വിഷയങ്ങളുടെ പ്രാധാന്യം തിരിച്ചറിയാതെ, express Highway യിലൂടെ കാളവണ്ടിയില്‍ തന്നെ യാത്ര ചെയ്യുന്നവരോട് എന്തു പറയാന്‍......കാലഹരണപ്പെടാതിരിക്കാന്‍,ശാസ്ത്രത്തെ കാലാനുസ്സൃതമായി ഉയര്‍ത്തുക തന്നെ വേണം.... യോഗം തിരിച്ചറിഞ്ഞ കൃഷ്ണന്‍ അതുകൊണ്ടാകുമല്ലോ....അര്‍ജ്ജുനാ...എന്‍റെ പെങ്ങള്‍ സുഭദ്രയെ അപഹരിച്ച് കൊണ്ടുവരൂ എന്ന് ഉപദേശിച്ചത്....... അതുകൊണ്ട് തന്നെ നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം..